സച്ചിന്റെ റെക്കോർഡ് തകർക്കാൻ ഹിറ്റ്‌മാൻ
നാളെ ഇന്ത്യ സെമിഫൈനലിൽ ഇറങ്ങുമ്പോൾ രോഹിത്തിന്റെ മനസ്സിൽ സച്ചിന്റെ ഒരു റെക്കോർഡ് ആണ് ഉള്ളത്.ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ്.സച്ചിൻ 2003 ലോകകപ്പിൽ 673 റൺസ് നേടിയതാണ് നിലവിലെ റെക്കോർഡ്.രോഹിത്ത് ഇത് വരെ 647 റൺസ് നേടിയിട്ടുണ്ട്.27 റൺസ് കൂടി നേടിയാൽ സച്ചിന്റെ റെക്കോർഡ് മറികടക്കാം.തൊട്ട്പിറകെ 638 റൺസോടെ ഡേവിഡ് വാർണറും ഉണ്ട്.വാർണറിന് സച്ചിന്റെ റെക്കോർഡ് മറികടക്കാൻ 36 റൺസ് കൂടെ വേണം.നാളെ ഇന്ത്യക്ക് മത്സരം ഉള്ളതിനാൽ ആദ്യ ചാൻസ് രോഹിതിന് തന്നെയാണ്.