റിസർവ് ബെഞ്ചിൽ ഒരു ടീം , ടീം ഇന്ത്യ ചിരിക്കുന്നു…!!!
ലണ്ടൻ : ഒരു ലോകകപ്പിന് 2 ടീം നൽകാനും ശക്തമായിരുന്നു ടീം ഇന്ത്യയുടെ ലൈനപ്പ്. ഓറഞ്ച് കോട്ടണിഞ്ഞു റിസർവ്വ് ബെഞ്ചിലിരിക്കുന്ന ഇന്ത്യൻ താരങ്ങളെ ഒന്നു നോക്കുക. ഇത്രയും ശക്തമായ ഒരു ലൈനപ്പ് മറ്റൊരു ടീമിനും അവകാശപെടാൻ ഇല്ല എന്നതാണ് വസ്തുത.
ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം നോക്കാം. മികച്ച ഫോമിൽ കളിച്ച ശിഖർ ധവാൻ , പരിക്ക് മൂലം പുറത്തുപോയപ്പോൾ പകരക്കാരൻ ആര് എന്നതായിരുന്നു ഇന്ത്യയുടെ സംശയം. ഒട്ടും ആലോചിക്കാതെ ഉത്തരം , ലോകേഷ് രാഹുൽ. മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന രാഹുൽ_രോഹിത് ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. നാലാം നമ്പർ ഒരു ചോദ്യ ചിഹ്നമായപ്പോൾ അവസരത്തിനൊത്ത് താരങ്ങളെ ഉപയോഗിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഹാർദിക് പാണ്ഡ്യയും റിഷബ് പന്തും അവസരത്തിനൊത്ത് ഉയർന്നു. ഭുവനേശ്വർ കുമാറിന്റെ പരിക്കും ഇന്ത്യൻ ബൗളിംഗ് ലൈനപ്പിനെ സാരമായി ബാധിക്കാതെ മുഹമ്മദ് ഷമി നികത്തി.
11 പേരെ തികയാതെ മറ്റു ടീമുകൾ കഷ്ടപെടുമ്പോൾ , താരാധിക്യം കൊണ്ട് ശ്രദ്ധേയമാകുന്നു ഇന്ത്യൻ ക്യാമ്പ്. 2 വിജയങ്ങൾക്കപ്പുറം ലോകകപ്പ് എന്ന സ്വപ്നമിരിക്കുമ്പോൾ ഭാഗ്യദേവത കൂടെ കനിയട്ടെ എന്നു നമുക്കും പ്രാർത്ഥിക്കാം…!!!