രക്ഷകനായി റൊണാൾഡോ; യുണൈറ്റഡിന് വിയ്യാറയലിന് മേൽ വിജയം
ഉനൈ എമെറിയുടെ വിയ്യാറയൽ ഒരുക്കിയ ശക്തമായ വെല്ലുവിളിയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഡേവിഡ് ഡി ഗിയയുടെയും സഹായത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറികടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെകുത്താന്മാർ വിജയിച്ചു കയറിയത്. യൂണൈറ്റഡിനായി അലക്സ് റ്റല്ലേസും റൊണാൾഡോയുമാണ് വലചലിപ്പിച്ചത്. പാകോ അൽകാസർ വിയ്യാറയലിന്റെ ആശ്വസ ഗോളും നേടി. യൂറോപ്പിൽ, യൂണൈറ്റഡിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായും റൊണാൾഡോ മാറി.
[Cristiano Ronaldo (36y 236d) is the second oldest Man Utd player to score a goal in European competition at Old Trafford after Bryan Robson (36y 282d) vs Galatasaray in 1993.]
ആദ്യ വെടി പൊട്ടിച്ചത് വിയ്യാറയൽ ആയിരുന്നു. 53 ആം മിനുട്ടിൽ അൽകാസർ ആണ് മനോഹരമായ ഒരു കൌണ്ടർ അറ്റാക്കിങ്ങിന് ശേഷം അവർക്ക് ലീഡ് നൽകിയത്. എന്നാൽ നിമിഷങ്ങൾക്കകം അലക്സ് ടെല്ലസ് യുണൈറ്റഡിന് അതി മനോഹരമായ ഒരു വോളിയിലൂടെ സമനില ഗോൾ നേടി എടുത്തു. പിന്നീട് ഇഞ്ചുറി ടൈമിൽ അവസാന കിക്ക് എന്നോണം റൊണാൾഡോയുടെ വിജയ ഗോളും.
അവസരണങ്ങൾ ശ്രിഷ്ട്ടിക്കുന്നതിൽ ഇരു ടീമുകളും മികച്ചു നിന്നു. ഗോളി ഡേവിഡ് ഡി ഗയയുടെ അവസരോചിത ഇടപെടൽ ആണ് വിയ്യാറയലിന് രണ്ടാമതൊരു ഗോളിന് തടസമായി നിന്നത്. 88 ആം മിനുട്ടിൽ സോൾഷെയർ വരുത്തിയ രണ്ടു മാറ്റങ്ങളും [ഫ്രഡും ലിംഗാർഡും]എടുത്ത് പറയേണ്ടതുണ്ട്. റൊണാൾഡോയുടെ വിജയ ഗോൾ വന്ന മുന്നേറ്റം തുടങ്ങിയത് ഫ്രഡും അസിസ്റ്റ് നൽകിയത് ലിംഗാഡും ആയിരുന്നു.






































