മിലാൻ 1 – 2 അത്ലറ്റികോ മാഡ്രിഡ്
ഹെവി വെയ്റ്റ് മത്സരത്തിൽ മിലാനെ മറികടക്കാൻ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന് സാധിച്ചിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ വിജയം പിടിച്ചു വാങ്ങിയത്.
20 ആം മിനുട്ടിൽ യുവ താരം റാഫേൽ ലിയോയുടെ മാസ്മരിക ഷോട്ടിലൂടെ മിലാൻ മുന്നിൽ എത്തി. എന്നാൽ 29 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡും കണ്ടു മധ്യനിര താരം ഫ്രാങ്ക് കെസി മടങ്ങിയത് മിലൻറെ പദ്ധതികൾ തകിടം മറിച്ചു. എന്നിരുന്നാലും അവസാനം വരെയും അവർ പിടിച്ചു നിന്നു. സമനില ഗോൾ നേടാൻ അത്ലറ്റികോ 89 ആം മിനുട്ട് വരെയും പരിശ്രമിക്കേണ്ടി വന്നു. ഗ്രീസ്മാൻ ആണ് സമനില ഗോൾ നേടിയത്. സുവാരസ് കിട്ടിയ പെനാൽറ്റി മുതലാക്കിയതാകട്ടെ 97 ആം മിനുട്ടിലും.
പരാജയത്തോടെ മരണ ഗ്രൂപ്പ് എന്ന വിളിപ്പേര് കിട്ടിയ ഗ്രൂപ്പ് ബി യിൽ മിലാൻ മുന്നേറാൻ ഇനി അത്ഭുദങ്ങൾ വല്ലതും സംഭവിക്കണം. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ അവർ ഏറ്റവും പിറകിൽ. ലിവർപൂൾ ഒന്നാമതും അത്ലറ്റികോ രണ്ടാമതുമാണ് ഇപ്പോൾ.






































