കൊൽക്കത്ത ചിരിക്കുമ്പോൾ വീണ്ടും നരൈൻ താരമായി .
128 റൺ പിന്തുടർന്ന് 14.4 ഓവറിൽ കൊൽക്കത്ത 96 ന് 5 ലെത്തുമ്പോൾ നാടകീയതകൾ ഒരു പാട് കണ്ട ഈ സീസണിലെ മറ്റൊരു ത്രില്ലറിന് അരങ്ങൊരുങ്ങിയിരുന്നു .
ചെറിയ ഒരു ടോട്ടലിനെ പ്രതിരോധിക്കാൻ ഏറ്റവും സാധ്യതയുള്ള ബൗളിങ്ങ് നിരയായിരുന്നു ഡൽഹിയുടേത് .
ഇരുഭാഗത്തേക്കും മാറി മറിഞ്ഞ മാച്ചിൻ്റെ ഭാഗധേയം നിർണയിച്ചത് 2 ഓവറുകൾക്കുള്ളിൽ സ്കോർ 122 ലെത്തിച്ച സുനിൽ നരൈൻ്റെ നിർണായക പ്രകടനം .സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർ റബാദയെ തുടർച്ചയായി 6,4, 6 അടിച്ചതോടെ മത്സരം അവിടെ തീർന്നു . 10 പന്തിൽ 2 സിക്സറും ഒരു ഫോറുമടക്കം 21 റൺസ് .
ബൗളിങ്ങിൽ ശ്രേയസ് അയ്യരെ ക്ളീൻ ബൗൾ ചെയ്തതടക്കം 4 ഓവറിൽ 18 റൺസിന് 2 വിക്കറ്റ് . കൊൽക്കത്ത ചിരിക്കുമ്പോൾ വീണ്ടും നരൈൻ താരമായി .