യൂറോപ്പ ലീഗ് – വെസ്റ്റ് ഹാമിന് വിജയം, ലെസ്റ്ററിന് സമനില
യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ടീമുകൾക്ക് ഭേദപ്പെട്ട തുടക്കം. ക്രോയേഷ്യൻ ടീമായ ഡിനാമോ സെഗ്രബിനെതിരെ വെസ്റ്റ് ഹാം വിജയിച്ചു കയറിയപ്പോൾ ലെസ്റ്റർ – നാപോളി മത്സരം സമനിലയിൽ കലാശിച്ചു.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്. മിഖായിൽ ആൻറ്റോണിയോ, ഡിക്ലൻ റൈസ് എന്നിവരാണ് ലണ്ടൻ ക്ലബായ വെസ്റ്റ് ഹാമിനായി ഗോളുകൾ കണ്ടെത്തിയത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വെസ്റ്റ് ഹാം താരമെന്ന ഫ്രാങ്ക് ലംപാടിന്റെ റെക്കോഡിനൊപ്പം [6 ഗോൾ] എത്താനും റൈസിന് സാധിച്ചു.
ആവേശകരമായ മത്സരത്തിനൊടുവിലാണ് നാപോളി ലെസ്റ്ററിനെ സമനിലയിൽ തളച്ചത്. ലെസ്റ്ററിനായി ആയോസെ പെറസും ഹാർവി ബാൺസും വലചലിപ്പിച്ചപ്പോൾ വിക്ടർ ഓസിമ്മനാണ് നാപോളിയുടെ ഇരു ഗോളുകൾക്ക് നേടിയത്. ഇഞ്ചുറി ടൈമിൽ എൻഡിടി ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു. ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഗ്രൗണ്ടിലുള്ളിലും പുറത്തും ഏറ്റുമുട്ടിയത് അന്തരീക്ഷം അൽപ്പം കലുഷിതമാക്കിയിരുന്നു.






































