Cricket Top News

പാകിസ്താന് മികച്ച സ്കോർ: വിൻഡിസിന് ബാറ്റിംഗ് തകർച്ച

August 23, 2021

author:

പാകിസ്താന് മികച്ച സ്കോർ: വിൻഡിസിന് ബാറ്റിംഗ് തകർച്ച

പാകിസ്ഥാൻ വിൻഡിസ് രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ ഉയർത്തിയ 302 എന്ന ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ വിൻഡിസിന് അടിതെറ്റി. കളി നിർത്തുമ്പോൾ 39 റൺസിനു 3 വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ വിൻഡിസ് ഒരു വിക്കറ്റിനു ജയിച്ചിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡിസ് 1-0 ത്തിന് മുന്നിലാണ്.

ആദ്യ ഇന്നിങ്സിൽ ഫവാദ് അലാമിന്റെ സെഞ്ച്വറിയുടെ (124) മികവിൽ ആണ് വൻ സ്കോർ പടുത്തുയർത്തിയത്. ബാബർ ആസാം 75 റൺസും, മുഹമ്മദ് റിസ്‌വാൻ 31 റൺസും നേടി. വിൻഡിസിന് വേണ്ടി കെമർ റോച്ച്, ജയ്ഡൺ സീൽസ് എന്നിവർ 3 വിക്കറ്റ് നേടി. ജയസൺ ഹോൾഡർ 2 വിക്കറ്റും നേടി.

302 എന്ന ലീഡിലേക്ക് ബാറ്റിംഗിനിറങ്ങിയ വിൻഡിസിന് 9 റൺസ് നേടിയപ്പോൾ തന്നെ 2 പേരെ നഷ്ടമായി. കാർലോസ് ബ്രത്വൈറ്റ് 4 റൺസും, കീറോൻ പവൽ 5 റൺസും നേടി മടങ്ങി. കളി നിർത്തുമ്പോൾ അത്സാരി ജോസഫ്, റോസ്റ്റൺ ചെയ്‌സ് എന്നിവരാണ് ക്രീസിൽ. ഷഹീൻ ആഫ്രിദി 2 വിക്കറ്റ് നേടിയിട്ടുണ്ട്.

Leave a comment