ജിങ്കന് പരിക്ക്: അരങ്ങേറ്റം വൈകും
എച്ച്എന്‍കെ സിബെനിക്കിലേക്കുള്ള ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടീമിന്റെ ഭാഗമായതിന്റെ മൂന്നാം ദിവസം തന്നെ പരിശീലനത്തിനിടെ ജിംഗാന് പരിക്കേറ്റു. ഇതോടെ ഇന്ത്യൻ ആരാധകർ കാത്തിരുന്ന ജിങ്കന്റെ അരങ്ങേറ്റം വൈകും. പരുക്ക് ഗുരുതരമല്ലെന്നാണ് കോച്ച് മരിയോ റോസാസ് അറിയിച്ചത്.
ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷനില്‍ റിജെക്ക എഫ്.സിക്കെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജിംഗാന് ക്രൊയേഷ്യയിലെത്തിയത്. പിന്നാലെ താരത്തിന്റെ രജിസ്ട്രേഷന്, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശരിയാക്കാന്‍ സമയമെടുത്തിരുന്നു. ഇതിനു പിന്നാലെ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് പരിക്ക്. നിലവില്‍ 2022 വരെയാണ് താരത്തിന്റെ കരാര്‍.