ടി20 വേൾഡ് കപ്പ്: മത്സരക്രമം ഐ സി സി പ്രസിദ്ധികരിച്ചു: ഇന്ത്യ ആദ്യം നേരിടേണ്ടത് പാകിസ്താനെ
ഒക്ടോബർ നവംബർ മാസങ്ങളിൽ ദുബൈയിൽ നടക്കുന്ന ടി20 വേൾഡ് കപ്പിന്റെ മത്സരക്രമം പ്രഖ്യപിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായിട്ടാണ്. ഒക്ടോബർ 24 ആണ് ഇന്ത്യ പാകിസ്ഥാൻ ആവേശ പോരാട്ടം. 31 ആം തീയതി നടക്കുന്ന രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡാണ് എതിരാളി.
നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് രണ്ടിലുമാണ്.
ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നുണ്ട്.