ഐ പി എല്ലിൽ ഓസ്ട്രേലിയൻ താരങ്ങൾ കളിക്കും
കോവിഡ് പ്രതിസന്ധിയെതുടർന്നു മാറ്റിവെച്ച ഐ പി എല്ലിന്റെ രണ്ടാം പാദത്തിൽ ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾ പങ്കെടുക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നി താരങ്ങൾ ഐ പി എല്ലിൽ കളിച്ചേക്കും.
അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ പുനരാരംഭിക്കും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് രണ്ടാംഘട്ടത്തിന് തുടക്കമാവുന്നത്. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഒക്‌ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം മുമ്ബാണ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുക.