Cricket Top News

ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു: ഇനി കളിക്കുക യു എസ് ടി-20 ലീഗിൽ

August 14, 2021

author:

ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു: ഇനി കളിക്കുക യു എസ് ടി-20 ലീഗിൽ

2019 ൽ നടന്ന അണ്ടർ 19 വേൾഡ്കപ്പിൽ ഇന്ത്യയെ കിരിടത്തിൽ എത്തിച്ച അന്നത്തെ ക്യാപ്ടൻ ആയിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്ന് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. ട്വിറ്റെറിലൂടെ ആണ് 28 കാരനായ ഉന്മുക്ത് ചന്ദ് വിരമിക്കുന്നതായി പ്രഖ്യപിച്ചത്.

യു.എസ്.എയില്‍ ട്വന്റി-20 ലീഗില്‍ കളിക്കാനാണ് ഉന്‍മുക്തിന്റെ നീക്കം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്രര്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയില്ല. അതിനാലാണ് ഉന്‍മുക്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അഭ്യന്തര ക്രിക്കറ്റില്‍ ഡെല്‍ഹി, ഉത്തരാഖണ്ഡ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള ഈ ഇരുപത്തിയെട്ടുകാരന്‍ ഐപിഎല്ലില്‍ ഡെല്‍ഹി, രാജസ്ഥാന്‍, മുംബൈ ഫ്രാഞ്ചൈസികളുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

Leave a comment