കരകയറി വിൻഡിസ്; ലീഡ്
പാകിസ്ഥാൻ വിൻഡിസ് ടെസ്റ്റിൽ വിൻഡിസ് ഭേദപ്പെട്ട സ്കോറിൽ. ഇന്നിങ്സ് തുടങ്ങിയപ്പോൾ 2-2 എന്ന നിലയിൽ നിന്നും രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 251-8 എന്ന സ്കോറിലേക്കെത്തി. 34 റൺസിന്റെ ചെറിയ ലീഡ്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 217 ന് ഓൾഔട്ട് ആയിരുന്നു.
വിൻഡിസിന് വേണ്ടി കാർലോസ് ബ്രാത്വൈറ്റ് 97 റൺസ് നേടി. ജെസൺ ഹോൾഡർ 58 റൺസ് നേടിയപ്പോൾ ജോഷുവ ദാ സിൽവയും ജോമൽ വാരിക്കനും ആണ് ക്രീസിൽ. പാകിസ്താന് വേണ്ടി മുഹമ്മദ് അബ്ബാസ് 3 വിക്കറ്റ് നേടിയപ്പോൾ ഷഹീൻ ആഫ്രിദി 2 വിക്കറ്റും ഫാഹീൻ അഷ്‌റഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റും നേടി.