ലോർഡ്സിൽ പോരാടാൻ ഇന്ത്യയും ഇംഗ്ലണ്ടും
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കമാകും. 3.30 ന് ആണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് വിജയത്തിനരികിൽ ഇന്ത്യ എത്തിയെങ്കിലും മഴ എത്തിയതോടെ സമനിലയിൽ പിരിഞ്ഞു. 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെന്തിയ ഇന്ത്യക്ക് 52-1 എന്ന നിലയിൽ നിന്നപ്പോൾ ആണ് മഴ വന്നത്. എന്തായാലും ലോർഡ്സിൽ വിജയം നേടാം എന്നുറപ്പിച്ചു ഇന്ത്യയും ഇംഗ്ലണ്ടും ഇറങ്ങുന്നു.
അതേസമയം പരുക്ക് ഇരു ടീമുകൾക്കും വില്ലനാണ്. ഇന്ത്യയുടെ ശർദുൽ തക്കൂർ പരുകിലാണ്. പകരം അശ്വിൻ അല്ലെങ്കിൽ ഇഷാന്ത് ശർമ്മയോ ഇറങ്ങും. ഇംഗ്ലണ്ടിന്റെ പേസർ സ്റ്റുവർട് ബോര്‍ഡിനും പരിക്കാണ്. ഇന്ന് കളിക്കാൻ സാധ്യത ഇല്ല. ചെറിയ പരുക്കുള്ള ജെയിംസ് അൻഡേഴ്സൺ കളിക്കുമോ എന്ന കാര്യത്തിലും സംശയമാണ്.