സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിൽ
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ താരമായ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലേക്ക് ഷണം.ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ പരുകേറ്റ ശുഭമാൻ ഗില്ലിനും വാഷിങ്ടൻ സുന്ദരിനും പകരമാണ് ഇവരെ തിരഞ്ഞെടുത്തത്.ഇവരെ കൂടാതെ ഫാസ്റ്റ് ബൗളർ ആവേശ് ഖാനും പരുക്കിന്റെ പിടിയിൽ ആണ്. ആവേശിന് പകരം ജയന്ത് യാദവിനെ ഉൾപ്പെടുത്തി.
ശ്രീലങ്കക്കെതിരെ ട്വന്റി ട്വന്റി പരമ്പര കൂടെ ബാക്കി ഉണ്ട്. എന്നാൽ എന്നാണ് ഇവർ ഇംഗ്ലണ്ടിലേക്ക് പോകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇംഗ്ലണ്ടിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ അഞ്ചു മത്സരങ്ങൾ ആണ് ഉള്ളത്.