ജോർഡി ആൽബയ്ക്ക് പകരക്കാരനെ ബാർസ തേടുന്നു
യൂറോ കപ്പിൽ പോർച്ചുഗലിനെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജർമൻ ഫുൾ ബാക്കായ റോബിൻ ഗോസൻസിനെ ബാർസിലോന ലക്ഷ്യമിടുന്നു. ജോർഡി ആൽബയ്ക്ക് ദീർക്ക കാലത്തേക്കുള്ള പകരക്കാരൻ എന്ന നിലയിൽ ആണ് ബാർസിലോന ഇരുപത്തിയാറുകാരനായ ഗോസെൻസിനെ നോട്ടമിട്ടിരിക്കുന്നത് എന്ന് സ്പോർട് വൺ റിപ്പോർട്ട് ചെയ്തു. 35 മില്യൺ യൂറോ ലഭിച്ചാൽ അറ്റ്ലാൻ്റാ താരത്തെ വിട്ടു കൊടുക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ വേക്തമക്കുന്നു.