European Football Foot Ball Top News

Player to watch : ലോറെൻസോ ഇൻസിഗ്‌നെ

June 12, 2021

Player to watch : ലോറെൻസോ ഇൻസിഗ്‌നെ

2018 നു ശേഷം ഇറ്റലി ഒരു ഉയർത്തെഴുനേൽപ്പിന്റെ പാതയിലാണ്. കഴിഞ്ഞ 28 മത്സരങ്ങളിൽ അവർ അപരാജിതരായി തുടരുന്നു. ഈ ഉയർത്തെഴുനേൽപ്പിൽ വലിയ പങ്കു വഹിച്ച താരമാണ് ലോറെൻസോ ഇൻസിഗ്‌നെ.

അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മത്സരങ്ങളിലെ കണക്കുകൾ പരിശോധിക്കാം. അഞ്ചു ഗോളും ഏഴു അസിസ്റ്റുമാണ് ടീമിനായി സംഭാവന നൽകിയത്. തുർക്കിക്ക് എതിരായ ആദ്യ മത്സരത്തിലും താരം കളം നിറഞ്ഞു കളിച്ചു. മുൻനിരയിൽ ഇമ്മൊബിലുമായിട്ടും, വിങ്ങിൽ സ്പിനാസോളയുമായിട്ടും ഡെഡ്‌ലി കോമ്പിനേഷൻ ആണ് അദ്ദേഹം തീർത്തത്. അദ്ദേഹം സ്വന്തമാക്കിയ മൂന്നാമതെത്തും അവസാനത്തേതുമായാ ഗോളിൽ ഒരു കമ്പ്ലീറ്റ് സ്‌ട്രൈക്കറുടെ എല്ലാ കയ്യൊപ്പും ഉണ്ടായിരുന്നു.

ലിയനാർഡോ സ്പിനാസോളയും നിക്കോളോ ബറെല്ലയുമാണ് അസ്സൂറികൾക്കിടയിൽ നോക്കികാണേണ്ട മറ്റു രണ്ടു പ്രധാനപ്പെട്ട താരങ്ങൾ.

Leave a comment