സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻ – ആവേശ പോരാട്ടത്തിൽ അഫ്ഘാനെ മറികടന്നു
അയല്പക്കകാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ജയം പാകിസ്താന്. കളി കൈവിട്ടു പോകും എന്ന് തോന്നിയ നിമിഷങ്ങളിൽ നിന്ന് അവരെ കൈപിടിച്ചു ഉയർത്തിയത് ഇമാദ് വസീമിന്റെ ചെറുത്തു നിൽപ്പും വഹാബ് റിയാസിന്റെയും വെടിക്കെട്ടും. ഇതോടെ സെമി പ്രതീക്ഷ നിലനിർത്താൻ പാകിസ്താനായി. 2 ബോളുകൾ അവശേഷിക്കെ 3 വിക്കറ്റിനാണ് അവർ അഫ്ഘാനിസ്ഥാനെ പരാജയപ്പെടുത്തിയത്.
ടോസ് നേടിയ അഫ്ഘാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ 228 എന്ന ചെറിയ സ്‌കോറിൽ അവർ പുറത്തായി. 42 റൺസ് വീതം നേടിയ നജീബുള്ളയും അസ്ഗർ അഫ്ഗാനും ആയിരുന്നു അവരുടെ മികച്ച ബാറ്റ്സ്മാൻമാർ. കഴിഞ്ഞ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഷഹീൻ അഫ്രിദിയും വഹാബ് റിയാസും 4 വിക്കറ്റുകൾ വീതം വീഴ്ത്തി അഫ്ഗാനെ പിടിച്ചു കെട്ടി.
അനായാസ വിജയം കണ്ടു ബാറ്റിങ്ങിന് ഇറങ്ങിയ പാക് ടീമിന് പക്ഷെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.രണ്ടാമത്തെ ബോളിൽ തന്നെ ഓപ്പണർ ഫഖർ സമാൻ പുറത്തായി. എന്നാൽ ബാബറും [45] ഇമാം ഉൾ ഹഖ്‌ഖും [36] ബാറ്റിങ്ങിന് സ്ഥിരത വരുത്തി. പക്ഷെ പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ എടുത്തു ജയത്തിന്റെ വാക്ക് വരെ അഫ്ഗാൻ എത്തി. 156 റൺസ് ആയപോളെക്കും പാകിസ്ഥാന്റെ 6 ബാറ്റ്സ്മാൻമാർ പുറത്തായിരുന്നു. പിന്നീട് നാം കണ്ടത് ഷാബാദ് ഖാനെ കൂട്ട് പിടിച്ചു ഇമാദ് വസീമിന്റെ ചെറുത്തു നില്പായിരുന്നു. 206 റൺസ് ആയപ്പോൾ ശബാദ് പോയെങ്കിലും വഹാബ് റിയാസിനെ കൂട്ട് പിടിച്ചു ഇമാദ് കളി ജയിപ്പിച്ചു. വെറും 9 ബോളിൽ 15 റൺസ് അടിച്ച വഹാബ് റിയാസ് ഇമാദിന് മികച്ച പിന്തുണയാണ് നൽകിയത്.