ആഴ്സണലിന് ഫുൾഹാമിന്റെ സമനില കുരുക്ക്
പ്രീമിയർ ലീഗിൽ ആഴ്സണലിനെ ഫുൾഹാം സമനിലയിൽ തളച്ചു. നിശ്ചിത സമയത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കിട്ടു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഫുൾഹാമിനോട് സമനില വഴങ്ങിയത് ആദ്യ ആറിൽ എത്താനുള്ള ഗണ്ണേഴ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഇനി യൂറോപ്പ ലീഗ് മാത്രമായിരിക്കും അവരുടെ പ്രതീക്ഷ.
ഇരു ഗോളുകളും രണ്ടാം പകുതിയിലാണ് പിറവി എടുത്തത്. ലിമിനയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി കോൺവെർട് ചെയ്ത,[59′] ജോഷ് മാജയിലൂടെ ഫുൾഹാം ആണ് ആദ്യ ലീഡ് ചെയ്തത്. ഇഞ്ചുറി ടൈമിൽ എഡി എന്കെതിയ [90+7′] ആഴ്സണലിന് സമനില ഗോളും നേടിയകൊടുത്തു. 70 ശതമാനം ബോൾ കൈവശം വെച്ച, 18 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ച ആഴ്സണലിന് വിജയം മാത്രം അന്ന്യം നിന്നു.