കോപ്പ അമേരിക്കയിൽ ജൂൺ 28 മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ഇനി മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. അടുത്ത മൂന്ന് ദിവസം ഇനി കളി ഇല്ല. ജൂൺ 28-ന് ആണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
ബ്രസീൽ,പരാഗ്വേ, വെനിസ്വേല, അർജന്റീന, കൊളംബിയ, ചിലി, ഉറുഗ്വേ, പെറു എന്നീ ടീമുകൾ ആണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ക്വാർട്ടർ ഫൈനലിലെ ആദ്യ മാസത്തിൽ ബ്രസീൽ പരാഗ്വേയെ നേരിടും. നിലവിലെ ജേതാക്കളായ ചിലിയുടെ എതിരാളികൾ കൊളംബിയ ആണ്. അര്ജന്റീനിയ തോൽപ്പിച്ച ടീം ആണ് കൊളംബിയ. അർജന്റീനയുടെ എതിരാളി വെനിസ്വേല ആണ്, ഉറുഗ്വേ, പെറുവിനേയും നേരിടും. ജൂലൈ എട്ടിനാണ് ഫൈനൽ മത്സരം.