‘അർഹതപ്പെട്ട ഗോളാണ് ഡോട്ട്മണ്ടിന് നിഷേധിച്ചത്’
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജർമൻ ക്ലബ് ആയ ബൊറൂസിയ ഡോട്ട്മണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സ്കോർ ലൈൻ ഇതാകില്ലായിരുന്നു, റഫറി ബില്ലിങ്ഹാമിന്റെ ഗോൾ നിഷേധിച്ചില്ലായിരുന്നെങ്കിൽ. 44 ആം മിനുട്ടിൽ നടന്ന വിവാദ നടപടിയിൽ വെറും 17 വയസ്സ് മാത്രം ജൂഡ് ബില്ലിങ്ഹാം തന്റെ പ്രധിഷേധം പരസ്യമായി അറിയിക്കുകയും ചെയ്തു. താനും ടീമും അർഹിച്ച ഗോളാണ് റഫറിയുടെ പിഴവ് മൂലം നിഷേധിച്ചതെന്ന് ഡോട്ട്മണ്ടിനു വേണ്ടി ബൂട്ട് കെട്ടുന്ന ഇംഗ്ലീഷ് കൗമാര താരം സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു പ്രസ്തുത സംഭവം. സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് നേരെ വന്ന ബോൾ ബില്ലിങ്ഹാം തട്ടിപ്പറിച്ചു വലചലിപ്പിച്ചു. എന്നാൽ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ റൊമേനിയൻ റഫറി ഓവിടു ഹാറ്റെഗൺ ഫൗൾ വിളിച്ചു. വലച്ചലിക്കുന്നതിന് മുമ്പ് വിസിൽ അടിച്ചതിനാൽ തീരുമാനംവി.എ.ആർ. നും വിടാൻ സാധിച്ചില്ല. മാത്രമല്ല താരത്തിന് ഗോളിയെ ഫൗൾ ചെയ്തതിന് മഞ്ഞ കാർഡും റഫറി കൊടുത്തു. റീപ്ലേയിൽ അത് ഫൗൾ അല്ല എന്ന് പിന്നീട് വ്യതമാവുകയും ചെയ്തു.
ചാമ്പ്യൻസ് ലീഗ് പോലുള്ള മത്സരങ്ങളിൽ വി.എ.ആർ. പോലുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടും ഇത് പോലത്തെ പിഴവുകൾ വരുന്നത് വേദനാജനകമാണ്. ഡോട്ട്മണ്ട് അർഹിച്ച സുപ്രധാനമായ മറ്റൊരു എവേയ് ഗോൾ തന്നെയാണ് അവർക്ക് നിഷേധിച്ചത്. പരിക്ക് മൂലം സിറ്റിക്കെതിരായ ഇരു പാദങ്ങളും നഷ്ടമാകുന്ന ബൊറൂസിയ താരം ജേഡൻ സാഞ്ചോയും അതിശയോക്തിയോടെ ഇങ്ങനെ പ്രതികരിച്ചു – “this referee needs checking”






































