Cricket Cricket-International Top News

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും ; നേരിയ ആശങ്കയില്‍ ഇരു ടീം ക്യാപ്റ്റമാരും

February 24, 2021

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും ; നേരിയ ആശങ്കയില്‍ ഇരു ടീം ക്യാപ്റ്റമാരും

നാല് മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് ഇന്ത്യന്‍ സമയം രണ്ടരക്ക് അഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.ഇരു ടീമുകളും ഓരോ വിജയം നേടി കൊണ്ട് നിലവില്‍ പരമ്പര സമനിലയാക്കിയിരിക്കുകയാണ്.ഇത് ഒരു ഡേ നൈറ്റ് മല്‍സരം ആയതിനാല്‍ ഇന്നതെ മല്‍സരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വളരെ മര്‍മപ്രധാനമായ ഒരു ഏടായിരിക്കും  എന്നതില്‍ ഒരു സംശയമില്ല.

ഇരു ടീമിന്‍റെ ക്യാപ്റ്റന്മാരും പിങ്ക് ബോള്‍ ഉപയോഗിക്കുന്നതിന്റെ പല വെല്ലുവിളികളെ കുറിച്ചും ബോധവാന്‍മാര്‍ ആണ്.വൈകുന്നേരങ്ങളില്‍ ബാറ്റിങ് ടീമിന് ഏറെ ക്ഷമയും ജാഗ്രതയും പുലര്‍ത്തേണ്ടത് അത്യാവശ്യം ആണെന്നും വെളിപ്പെടുത്തി.ഇരു ടീമുകള്‍ക്കും ഇതിന് മുന്നേ പങ്കെടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് മല്‍സരങ്ങളിലെ ഫലം അത്രക്ക് മികച്ചതായിരുന്നില്ല.

 

Leave a comment