European Football Foot Ball Top News

എവര്‍ട്ടനിലേക്ക് വണ്ടി കയറി ന്യൂകാസില്‍ യുണൈറ്റഡ്

January 30, 2021

എവര്‍ട്ടനിലേക്ക് വണ്ടി കയറി ന്യൂകാസില്‍ യുണൈറ്റഡ്

ഡിസംബർ 12 ന് ശേഷം ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം തേടി കൊണ്ട് ഇന്ന് വൈക്കീട്ട് ഇന്ത്യന്‍ സമയം ആറ് മണിക്ക് എവര്‍ട്ടനിലേക്ക് യാത്ര തിരിക്കും.കഴിഞ്ഞ അഞ്ച് മല്‍സരങ്ങളും തുടരെ തുടരെ പരാജയപ്പെട്ട ന്യൂകാസിൽ പോയിന്‍റ് ടേബളില്‍ പതിനാറാം സ്ഥാനത്താണ്.

എവര്‍ട്ടന്‍ ആണെങ്കില്‍ ഇടക്ക് എവിടെയോ മറന്ന ഫോമിലേക്ക് തിരിച്ചെത്തിയത്തിന്‍റെ  ചെറിയ സൂചനകള്‍ കാണിക്കുന്നുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ താരതമ്യേനെ കരുത്തര്‍ ആയ ലേയ്സെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച എവര്‍ട്ടന്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ന്യൂകാസിലിനൊപ്പം ആയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അന്ന് എവര്‍ട്ടന്‍ പരാജയപ്പെട്ടത്.ഇന്ന് ഒരു വിജയം നേടാന്‍ ആയാല്‍ എവര്‍ട്ടന്  ലിവര്‍പൂളിന്‍റെ തൊട്ട് താഴെ അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും.

Leave a comment