പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ബെംഗളൂരു
ഇപ്പോൾ ഒരു മാസമായി ഒരു വിജയം പോലും പേരിലില്ലാത്ത ബംഗളൂരു എഫ്.സി, തിലക് മൈതാനത്ത് ഹൈദരാബാദ് എഫ്സിയേ നേരിടും.നിലവിൽ ഒൻപതാം സ്ഥാനത്താണ് ബെംഗളൂരു. ഇടക്കാല ഹെഡ് കോച്ച് നൌഷാദ് മൂസ ഇപ്പോൾ നാല് കളികളുടെ ചുമതല ഏറ്റെടുത്തു, ഇതിലൊന്നും ബെംഗളൂരു വിജയിച്ചിട്ടില്ല. മൂസയുടെ കീഴിൽ അവർ രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു മറ്റ് രണ്ട് ഗെയിമുകൾ തോറ്റു.എന്നാൽ ഈ മത്സരത്തിൽ ഒരു ജയം നേടാന്‍ ആയാല്‍ അവര്‍ക്ക് പോയിന്റ് പട്ടികയില്‍ വളരെ ഏറെ മുന്നേറാന്‍ ആകും.
ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് മല്‍സരം.ഹൈദരാബാദ് ആകട്ടെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും സമനിലയായിരുന്നു ഫലം.നാലാം സ്ഥാനത്തിരിക്കുന്ന ഹൈദരാബാദ് ബെംഗളൂരു എഫ്സിയെ അട്ടിമറിച്ച് പട്ടികയില്‍ അവരുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ശ്രമിക്കും.






































