European Football Foot Ball Top News

ക്ലോപ്പും മോറിഞ്ഞോയും നേര്‍ക്കുനേര്‍

January 28, 2021

ക്ലോപ്പും മോറിഞ്ഞോയും നേര്‍ക്കുനേര്‍

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് സ്റ്റേഡിയത്തില്‍ വച്ച് ലിവര്‍പ്പൂളും ടോട്ടന്‍ഹാമും തമ്മില്‍ ഏറ്റുമുട്ടും.ഇരുവരും ലീഗ് പോയിന്‍റ് പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്താണ്.ലിവര്‍പ്പൂള്‍ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ജയം പോലും നേടാന്‍ ആവാതെ വിഷമിക്കുകയാണ്.ലീഗിന്‍റെ തുടക്കത്തില്‍ കാണിച്ച ആവേശവും കരുത്തും എവിടെ വച്ചോ ടോട്ടന്‍ഹാമിനും ചോര്‍ന്നിരിക്കുന്നു.

പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമറസ് ആയ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നു എന്നതില്‍ ഉപരി ഇപ്പോഴത്തെ ഏറ്റവും മികച്ച രണ്ടു ഫുട്ബോള്‍ മാനേജര്‍മാര്‍ തമ്മില്‍ ഉള്ള പോരാട്ടം ആയതിനാലും മല്‍സരത്തിന് ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.ഇതിന് മുന്നേ ഈ സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 2-1 എന്ന സ്കോറിന് ലിവര്‍പ്പൂള്‍ ജയിക്കുകയായിരുന്നു.

Leave a comment