എഫ് എ കപ്പില്‍ നിന്നും ലിവര്‍പ്പൂള്‍ പുറത്ത്
ലിവര്‍പൂളിനെ കഴിഞ്ഞ മല്‍സരത്തില്‍ സമനിലയില്‍ തളച്ച യുണൈറ്റഡ് ഇത്തവണ എഫ് എ കപ്പില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടി.കഴിഞ്ഞ മല്‍സരത്തില്‍ നെഗറ്റീവ് ഫുട്ബോള്‍ ആണ് യുണൈറ്റഡ് കളിച്ചത് എന്നു പറഞ്ഞ ക്ലോപ് തന്‍റെ വാക്കുകള്‍ കൊണ്ട് ഒലെയേ ഏറെ ചൊടിപ്പിച്ചു.
ഇത്തവണ രണ്ട് ടീമുകളും കൈ മെയ് മറന്നു കളിച്ച മല്‍സരത്തില്‍ രണ്ട് വട്ടം ലിവര്‍പൂളിന് പിന്നില്‍ നിന്ന ശേഷം ആണ് യുണൈറ്റഡ് തിരിച്ചുവന്നത്.ലിവര്‍പൂളിന് വേണ്ടി സലാ ഇരട്ട ഗോള്‍ നേടിയപ്പോള്‍ യുണൈറ്റഡ് പക്ഷത്തു നിന്നു മേസണ്‍ ഗ്രീന്‍വുഡ്,മാര്‍ക്കസ് റാഷ്ഫോര്‍ഡ്,ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ആണ് ഗോള്‍ കണ്ടെത്തിയത്.എഫ്എ കപ്പ് അഞ്ചാം റൌണ്ടില്‍ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും.






































