European Football Foot Ball Top News

അതിവേഗം ബഹുദൂരം അത്ലറ്റിക്കോ മാഡ്രിഡ്

January 25, 2021

അതിവേഗം ബഹുദൂരം അത്ലറ്റിക്കോ മാഡ്രിഡ്

ലാ ലിഗാ കിരീടത്തിനുള്ള റേസ് മുറുകുന്നു.വിജയ വഴിയില്‍ തിരിച്ചെത്തിയ ബാഴ്സ റയല്‍ മാഡ്രിഡ് ടീമുകള്‍ അത്ലട്ടിക്കൊ   മാഡ്രിഡിന് പിന്നില്‍ തന്നെ ഉണ്ട്.തുടര്‍ച്ചയായി ഏഴ് ലാലിഗ മല്‍സരങ്ങള്‍ ജയിച്ച അത്ലറ്റിക്കോ മാഡ്രിഡ് ഇത്തവണ എന്തു വില നല്‍കിയും ലാലിഗ ട്രോഫി തങ്ങളുടെ കാബിനറ്റില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ ആണ്.

മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടി വലന്‍സിയ അത്ലറ്റിക്കൊക്ക് സമ്മര്‍ദം നല്‍കാന്‍ ശ്രമിച്ചു എങ്കിലും 23 ആം മിനുട്ടില്‍ ജോവാ ഫെലിക്സ് ഗോളില്‍ അവര്‍ സമനില നേടി.രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ലൂയിസ് സുവാരസ്,എയ്ഞ്ചല്‍ കൊറെയ എന്നിവരുടെ ഗോളിന്റെ പിന്‍ബലത്തില്‍ 3-1 സ്കോര്‍ ലൈനില്‍ അത്ലറ്റിക്കോ വിജയം നേടി.നിലവില്‍ റയലിനെക്കാള്‍ ഏഴ് പോയിന്‍റ് ലീഡ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന് ഉള്ളത്.

Leave a comment