European Football Foot Ball Top News

ബാഴ്സ സൈനിങ് നടത്താനിടയില്ല – കോമാന്‍

January 24, 2021

ബാഴ്സ സൈനിങ് നടത്താനിടയില്ല – കോമാന്‍

ബാഴ്സലോണ മെച്ചപ്പെടണമെങ്കിൽ ട്രാൻസ്ഫർ മാർക്കറ്റിൽ പണം മുടക്കേണ്ടത് അത്യാവശ്യം ആണെന്ന് കോച്ച് റൊണാള്‍ഡ് കോമാന്‍.എന്നാൽ തന്റെ ടീമിനെ ശക്തിപ്പെടുത്തുന്നതിന് ക്ലബ് ഫണ്ട് നൽകുമെന്നതിൽ   തനിക്ക് ഉറപ്പില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.മിഡ്ഫീല്‍ഡില്‍ ഏറെ പ്രതിഭ നിറഞ്ഞ   താരങ്ങള്‍ ഉള്ള ബാഴ്സയുടെ പ്രശ്നം തുടരെയുള്ള പരിക്കുകളും ഒരു ക്ലാസിക്ക് സ്ട്രൈക്കറുടെയും അഭാവവും ആണ്.

ഡിഫന്‍സിലെ കുറവ് ഏറെ കുറെ പരിഹാരം കാണാന്‍ കോമാന് കഴിഞ്ഞെങ്കിലും ഗോളുകളുടെ അഭാവം ബാഴ്സയെ വേട്ടയാടുകയാണ്.”താരങ്ങളെ ഇപ്പോള്‍ വാങ്ങാന്‍ ഏറെ ബുദ്ധിമുട്ട് തന്നെ ആണ്.അവരുടെ ശംബളം മാത്രമല്ല ട്രാന്‍സ്ഫര്‍ ഫീസും നല്‍കണം.അതിന് പറ്റിയ ഒരു സാമ്പത്തികം ഇപ്പോള്‍ ക്ലബിനില്ല.ഈ ഒരു അവസ്ഥയില്‍ നിന്ന് രക്ഷ നേടണം എങ്കില്‍ തീര്‍ച്ചയായും പുതിയ സൈനീങ്ങുകള്‍ വരണം.”ഇതായിരുന്നു  അദ്ദേഹത്തിന്‍റെ വാക്കുകള്‍.

Leave a comment