സൗദി അറേബ്യ ടൂറിസ്റ്റ് ബോർഡിന്റെ ഓഫര്‍ നിഷേധിച്ച് റൊണാള്‍ഡോ
ഗൾഫ് രാജ്യത്ത് ടൂറിസം ഉയർത്താൻ സഹായിക്കുന്നതിനായി പുതിയ പ്രൊമോഷണൽ കാമ്പയിന് നേതൃത്വം നൽകുന്നതിനായി സൗദി അറേബ്യ ടൂറിസ്റ്റ് ബോർഡിന്റെ വലിയൊരു ഓഫർ യുവന്റസും പോർച്ചുഗൽ സ്ട്രൈക്കറും കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരസിച്ചു.രാജ്യത്തിന്റെ ടൂറിസം മേഘല വികസിപ്പിക്കുന്നതിന് വേണ്ടി “വിസിറ്റ് സൗദി” എന്ന കമ്പെയിന്‍ അടുത്ത മാസം ലോഞ്ച് ചെയ്തേക്കും.പ്രതിവർഷം ആറ് ദശലക്ഷം യൂറോയുടെ ഇടപാടുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഓഫര്‍ ആണ് സൂപ്പര്‍ സ്റ്റാര്‍ നിഷേധിച്ചത്.
യുകെ ആസ്ഥാനമായുള്ള ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഇപ്പോള്‍ ആ ഓഫര്‍ ലയണല്‍ മെസിക്ക് നേരെ നീളുന്നു എന്നതാണ്.റൊണാള്‍ഡോ ഓഫര്‍ നിരസിച്ചതിനെ കുറിച്ച് ഒന്നും പറയാന്‍ പരസ്യ പ്രതിനിധികൾ തയ്യാറായില്ല.മെസ്സി ഓഫര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും മറുപടി അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഉണ്ടായിട്ടില്ല.






































