നാലടിച്ചു ഉറുഗ്വേ
ദുർബലരായ ഇക്കഡോറിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഉറുഗ്വേ കോപ്പ അമേരിക്കയിൽ തങ്ങളുടെ വരവ് അറിയിച്ചു. സ്റ്റാർ പ്ലയെർസ് ആയ എഡിസൺ കാവാനിയും ലൂയിസ് സുവാരസും വലചലിപ്പിച്ചു. അവരെ കൂടാതെ നിക്കൊളാസ് ലോഡെറോയും ലക്ഷ്യം കണ്ടു. അർതുറോ മിനയുടെ ഓൺ ഗോളും കൂടി ആയപ്പോൾ ഉറുഗ്വേയുടെ അധിപധ്യം സമ്പൂർണമായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് സി ലീഡ് ചെയ്യാൻ ഉറുഗ്വേക്ക് ആയി. അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ശക്തരായ ചിലി ആണ് ഉറുഗ്വേയുടെ എതിരാളികൾ. ഇക്കോഡർ ആകട്ടെ അടുത്ത മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ നേരിടും.






































