European Football Foot Ball Top News

മെസ്സിയുടെ വിലക്ക് തുടര്‍ന്നേക്കും

January 23, 2021

മെസ്സിയുടെ വിലക്ക് തുടര്‍ന്നേക്കും

അത്‌ലറ്റിക് ക്ലബിനെതിരായ റെഡ് കാർഡിനെ തുടർന്ന് അർജന്റീന താരത്തിന്  ലഭിച്ച  രണ്ട് മത്സരങ്ങളുടെ വിലക്ക് അപ്പീൽ കമ്മിറ്റി സ്ഥിരീകരിച്ചതിനെ തുടര്‍ന്നു  ഞായറാഴ്ച എൽഷെയുമായുള്ള ബാഴ്സലോണയുടെ ലാ ലിഗ ഏറ്റുമുട്ടൽ ലയണൽ മെസ്സിക്ക് നഷ്ടമാകും.ബാഴ്സ ഷര്‍ട്ടില്‍ മെസിയുടെ ആദ്യ റെഡ് കാര്‍ഡ് ആണിത്.

രണ്ട് മത്സരങ്ങളുടെ സസ്പെൻഷൻ മാത്രമാണ് മെസ്സിക്ക് ലഭിച്ചത്. എന്നിട്ടും വിലക്കിനെതിരെ  അപ്പീൽ നൽകാൻ ബാർസ തീരുമാനിച്ചു.കോപ്പ ഡെൽ റേയിൽ ബാഴ്സ എതിരിലാത്ത രണ്ട് ഗോളിന് വിജയിച്ച കോർണെല്ലയ്‌ക്കെതിരായ മല്‍സരത്തില്‍ മെസി കളിച്ചിരുന്നില്ല.ഇനി ഒരു മല്‍സരം മാത്രമേ മെസിക്ക് ബാക്കിയുള്ളൂ.ജനുവരി 27 ന് കോപ ഡെൽ റേയുടെ റൌണ്ട് ഓഫ് 16 ല്‍ റെയോ വലെക്കാനോയെ നേരിടാൻ മെസ്സി ബാഴ്സ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

Leave a comment