European Football Foot Ball Top News

സിദാന് കോവിഡ് പോസിറ്റീവ്

January 22, 2021

സിദാന് കോവിഡ് പോസിറ്റീവ്

സിദാന്‍റെ സമയം വളരെ മോശമായി കൊണ്ടിരിക്കുകയാണ്.ആദ്യ സൂപ്പര്‍ കോപ  എസ്പാന്ന  ട്രോഫിയില്‍ നിന്നും പുറത്തായി പിന്നീട് കോപ ഡെല്‍ റിയ യില്‍ നിന്നും മൂന്നാം ലീഗ് ടീം റയലിനെ തോല്‍പ്പിച്ചു.ഈ രണ്ടു തോല്‍വികളും അദ്ദേഹത്തെ വളരെ അധികം സമ്മര്‍ദത്തില്‍ ആക്കിയ ഈ നിമിഷത്തില്‍ അദ്ദേഹത്തിന് അപ്രതീക്ഷിതമായി  കോവിഡ് പോസിറ്റീവ്.

 

റയലിന്റെ അടുത്ത മത്സരത്തിനായി അലാവസിലേക്ക് സിദാന്‍ പോയേക്കില്ല.അദ്ദേഹം ഇന്ന് മല്‍സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണാന്‍ ഇരിക്കുകയായിരുന്നു.റയല്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സിദാന് കോവിഡ് പോസിറ്റീവ് ആയ കാര്യം വെളിപ്പെടുത്തി. ഈ വരുന്ന ഞായറാഴ്ച്ചയാണ് അലാവസും റയലും തമ്മില്‍ ഏറ്റുമുട്ടുന്നത്.കോപ ഡെല്‍ റിയ യില്‍ പരാജയപ്പെട്ടതിന് ശേഷം സിദാന് പൂര്‍ണ പിന്തുണ റയല്‍ മാനേജ്മെന്‍റ് നല്കിയിരുന്നു.

 

Leave a comment