Cricket cricket worldcup Top News

ലോകകപ്പ് 2019; ഫിഞ്ച് തകർത്തു, ഓസീസിനു ജയം !!

June 15, 2019

author:

ലോകകപ്പ് 2019; ഫിഞ്ച് തകർത്തു, ഓസീസിനു ജയം !!

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ശ്രീലങ്കയെ 87 റൺസുകൾക്കു പരാജയപ്പെടുത്തി ടൂർണമെന്റിലെ തങ്ങളുടെ നാലാം ജയം നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കെറ്റ് നഷ്ടത്തിൽ 334 റണ്ണുകൾ നേടി. 132 പന്തുകളിൽ നിന്നും153 റണ്ണുകൾ നേടിയ ഓപ്പണറും നായകനുമായ ആരോൺ ഫിഞ്ചിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ പിന്തുണയോടെയാണ് കങ്കാരുപ്പട കൂറ്റൻ സ്കോർ നേടിയത്. മുൻ നായകൻ സ്റ്റീവ് സ്മിത്ത് 73 റണ്ണുകൾ നേടി ഫിഞ്ചിനു മികച്ച പിന്തുണ നൽകി. ശ്രീലങ്കയ്ക്കു വേണ്ടി ഇസുരു ഉദാന, ഡി സിൽവ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കു വേണ്ടി നായകൻ കരുണരത്‌നെയും കുശാൽ പെരേരയും ചേർന്നു സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്. സെഞ്ചുറി നേടിയ ഇവരുടെ ഒന്നാം വിക്കെറ്റ് കൂട്ടുകെട്ട് ലങ്കയ്‌ക്കു വിജയപ്രതീക്ഷ നൽകിയെങ്കിലും അർധശതകം നേടിയ പെരേര പുറത്തായതോടെ ലങ്കൻ ഇന്നിങ്സിന്റെ താളം തെറ്റി. ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ മധ്യനിര തകർന്നടിഞ്ഞതോടെ 45.4 ഓവറിൽ 247 റൺസിനു ശ്രീലങ്കൻ മറുപടി അവസാനിച്ചു. നാലു വിക്കെറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്, മൂന്നു വിക്കെറ്റ് നേടിയ കെയ്ൻ റിച്ചാർഡ്സൺ, രണ്ടു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസ് എന്നിവരാണ് ലങ്കൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. 97 റണ്ണുകൾ നേടിയ നായകൻ കരുണരത്നെ ആണ് ലങ്കൻ നിരയിൽ ടോപ് സ്‌കോറർ. പെരേര 52 റണ്ണുകൾ നേടി. ആരോൺ ഫിഞ്ച് ആണ് കളിയിലെ കേമൻ.

Leave a comment