ഡെർബി വിജയത്തോടെ കിരീടപോരാട്ടത്തിലേക്ക് മടങ്ങി വന്ന റയൽ മാഡ്രിഡ്
ആവേശകരമായ മാഡ്രിഡ് ഡെർബി ഏകപക്ഷിയമായി റയൽ കൊണ്ട് പോയി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡിനെ അവർ പരാജയപ്പെടുത്തി. പുറത്താക്കൽ ഭീഷണിയിൽ നിൽക്കുന്ന സിദാന് ഒരു ജീവനാഴി ഈ വിജയം തുറന്നിടുകയും ചെയ്തു. ഇതോടെ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 3 ആക്കി ചുരുക്കാനും ലോസ് ബ്ലാങ്കോസിന് സാധിച്ചു.
15′ കസമിറോ ആണ് ആതിഥേയരുടെ സ്കോറിന് തുടങ്ങിയത്. ക്രൂസ് നൽകിയ പാസ് മനോഹരമായ ഹെഡ്ഡ്റിലൂടെ ബ്രസീലിയൻ വല ചലിപ്പിക്കുകയായിരുന്നു. 94 % പാസ് ആക്ക്യൂറസി, ലോങ്ങ് ബോളുകളിൽ 100 % ആക്ക്യൂറസി, അങ്ങനെ സർവ മേഖലയിലും തിളങ്ങിയ കസമിറോ തന്നെയായിരുന്നു റയലിന്റെ വിജയശില്പി. രണ്ടാം ഗോൾ പിറന്നത് രണ്ടാം പകുതിയിൽ [63′] ആണ്. കാർവഹൽ തടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി അത്ലറ്റികോ ഗോളി ഒബ്ലാക്കിന്റെ ശരീരത്തിൽ തട്ടി അകത്തു കയറുകയായിരുന്നു.
തങ്ങളുടേതായ അവസരങ്ങൾ അത്ലറ്റികോയ്ക്ക് ഉണ്ടായിരുന്നെകിലും വലചലിപ്പിക്കാൻ മാത്രം അവർ മറന്ന് പോയി. അത്ലറ്റിക്കോയുടെ സീസണിലെ ആദ്യ തോൽവി ആണ് ഇത്.






































