European Football Foot Ball Top News

റയല്‍ വേറെ തലത്തില്‍ എന്നു കൊണ്ടേ

November 26, 2020

റയല്‍ വേറെ തലത്തില്‍ എന്നു കൊണ്ടേ

ചാമ്പ്യൻസ് ലീഗിൽ ബുധനാഴ്ച 2-0 ന് ജയിച്ച റയൽ മാഡ്രിഡ് വ്യത്യസ്ത തലത്തിലാണെന്ന് ഇന്റർ മാനേജർ അന്റോണിയോ കോണ്ടെ സമ്മതിച്ചു.തങ്ങളുടെ അവസാന ആറ് കളികളിൽ ഒരെണ്ണത്തിൽ മാത്രമേ വിജയിച്ചിട്ടുള്ള ഇന്റർ, നാല് കളികളിൽ നിന്ന് രണ്ട് പോയിന്റുകൾ നേടിയ ശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആണ്.

“റയൽ മാഡ്രിഡ് പോലുള്ള വലിയ ക്ലബ്ബുകൾക്കെതിരെ കളിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടായിരിക്കും, അതിനാൽ ഒരു ഗോൾ വഴങ്ങിയാല്‍ പിന്നെ ഒരു തിരിച്ചുയവരവു വളരെ ബുദ്ധിമുട്ടാണ്.“ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം ഞങ്ങൾ കണ്ടു.ഇനി ഏത് പാതയിലൂടെ ആണ് ഞങ്ങള്‍ സഞ്ചരിക്കേണ്ടത് എന്നു എനിക്കു മനസിലായി.ഞങ്ങള്‍ ഇനിയും കൂടുതല്‍ പരിശ്രമിക്കണം കഠിനാധ്വാനവും വിനയവും ഉള്ളവരായിരിക്കണം.”കോണ്ടെ സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.

Leave a comment