സമ്മര്‍ദചൂടില്‍ പെപ് ഗാര്‍ഡിയോള
ചാമ്പ്യൻസ് ലീഗ് നേടുന്നതിനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ പെപ് ഗ്വാർഡിയോളക്ക് കഴിയുമെങ്കില്‍ അദ്ദേഹത്തിന്റെ മേല്‍ ഉള്ള സമ്മര്‍ദം കുറയും.2023 വരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിലനിർത്തുന്ന രണ്ട് വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവെച്ചതിലൂടെ, കറ്റാലന് ഇപ്പോൾ യൂറോപ്യൻ വിജയം നേടാന്‍ ഇനിയും മൂന്ന് കൊല്ലങ്ങള്‍ കൂടി ബാക്കിയുണ്ട്.
പെപ് ഗാര്‍ഡിയോള എവിടെ പോയാലും തന്‍റേതായ ശൈലിയില്‍ ക്ലബ്ബിനെ കളിപ്പിക്കാന്‍ പഠിപ്പിക്കുന്നു.മ്യൂണിക്കില്‍ അദ്ദേഹം ഡൊമെസ്റ്റിക് കിരീടം നേടാന്‍ അവരെ സഹായിച്ചു എങ്കിലും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അവര്‍ക്ക് ആയില്ല.സിറ്റിയുടെ പ്രശനവും അത് തന്നെയാണ്.രണ്ടു വട്ടം പ്രീമിയര്‍ ലീഗ് കിരീടം നേടിയെങ്കില്ലും ചാമ്പ്യന്‍സ് ലീഗ് ഇപ്പൊഴും അവര്‍ക്ക് കിട്ടാ കനിയാണ്.ഈ പ്രീമിയര്‍ ലീഗ് സീസണില്‍ സിറ്റി വളരെ മൂശമ് തുടക്കം ആണ് കാഴ്ചവയ്ക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ മോറിഞ്ഞോയുടെ ടോട്ടന്‍ഹാമിനോട് തോല്‍വി നേരിടുകയും ചെയിത്തിരുന്നു.






































