പോര്‍ച്ചുഗലിന് ത്രില്ലിംഗ് വിജയം
നേഷൻസ് ലീഗ് പോരാട്ടത്തിൽ പോർച്ചുഗലിന്റെ റൂബൻ ഡയസ് തന്റെ ആദ്യ രണ്ട് അന്താരാഷ്ട്ര ഗോളുകൾ നേടി 10 അംഗ ക്രൊയേഷ്യക്കെതിരെ 3-2 ന് ജയിക്കാൻ യൂറോപ്യൻ ചാമ്പ്യന്മാരെ സഹായിച്ചു.32 ആം മിനുട്ടിൽ ക്രൊയേഷ്യക്കു വേണ്ടി മാറ്റിയോ കൊവാസിക് ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹോം ടീമിന് ഇരട്ട തിരിച്ചടി നേരിട്ടു.
മാർക്കോ റോഗ് രണ്ട് മഞ്ഞ കാർഡുകൾക്ക് കണ്ടു പുറത്തായത്തിന് ശേഷം റൂബന്‍ ഡിയസ് സ്കോര്‍ സമനിലയാക്കി.60 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി പോര്‍ച്ചുഗല്‍ ലീഡ് പിടിച്ചതോടെ ക്രൊയേഷ്യയുടെ നില പരുങ്ങലില്‍ ആയി.65 ആം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ച ക്രൊയേഷ്യയെ ഞെട്ടിച്ചു കൊണ്ട് റൂബന്‍ ഡിയാസ് 90 ആം മിനുട്ടില്‍ ഗോള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയ നായകന് ആയി.






































