European Football Foot Ball Top News

ഒന്നാം സ്ഥാനം നില്‍നിര്‍ത്തി ബ്രസീല്‍

November 18, 2020

ഒന്നാം സ്ഥാനം നില്‍നിര്‍ത്തി ബ്രസീല്‍

ആർതർ, റിച്ചാർലിസൺ എന്നിവരുടെ ആദ്യ പകുതിയിലെ  ഗോളുകൾ ചൊവ്വാഴ്ച ഉറുഗ്വേയിൽ ബ്രസീലിന് 2-0 വിജയം സമ്മാനിച്ചു. ഖത്തർ 2022 ലെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ  റൌണ്ടിൽ 100% റെക്കോർഡ് നിലനിർത്തി ബ്രസീല്‍.കോവിഡ് -19,പരിക്കുകൾ എന്നിവയിലൂടെ ബ്രസീലിന് ധാരാളം കളിക്കാരെ നഷ്ടമായിരുന്നു എങ്കിലും ഉറുഗ്വായെ തടയാന്‍ പോന്ന ടീം തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് ബ്രസീല്‍ കാണിച്ചുതന്നു.

34 ആം മിനുട്ടില്‍ ലഭിച്ച റീബൌണ്ട് അവസരത്തില്‍ മുന്‍ ബാഴ്സ താരമായ ആര്‍ത്തര്‍ മേലോ വേണ്ടവിധം വിനിയോഗിച്ചപ്പോള്‍ ആദ്യ ഗോള്‍ പിറന്നു.ആദ്യ പകുതി തീരാനിരിക്കെ അടുത്ത ഗോള്‍ നേടി യുവ താരമായ റിച്ചാര്‍ഡ്ലിസണ്‍ ബ്രസീലിന് രണ്ട് ഗോള്‍ ലീഡ് നേടി കൊടുത്തു.സുവാരസ് ഇല്ലാതിരുന്ന മല്‍സരത്തില്‍ എഡിസണ്‍ കാവാനി 71 ആം മിനുട്ടില്‍റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി.

Leave a comment