Foot Ball Top News

ലിവർപൂൾ ഇന്ന് ഷെഫിൽഡ് യുണൈറ്റഡിന് എതിരെ

October 24, 2020

ലിവർപൂൾ ഇന്ന് ഷെഫിൽഡ് യുണൈറ്റഡിന് എതിരെ

കിരീടം കാക്കാൻ ഇറങ്ങുന്ന ലിവർപൂളിന് ഇന്ന് എതിരാളികൾ ഷെഫിൽഡ് യുണൈറ്റഡ്. ഇന്ത്യൻ സമയം നാളെ അതിരാവിലെ 12:30 നു ആൻഫീൽഡിലാണ് മത്സരം. അഞ്ചു കളികളിൽ നിന്ന് 10 പോയിന്റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്.

ആലിസ്സണ് ബെക്കർ പരിക്കിന്റെ പിടിയിൽ അകപ്പെട്ടത് ചാമ്പ്യന്മാരുടെ താളം തെറ്റിച്ചിട്ടുണ്ട്. വാൻ ഡൈക്കും ദീർഖകാലം പരിക്ക് കാരണം പുറത്തു ഇരിക്കേണ്ടി വരും.വാൻ ഡൈക്കിന്റെ വിടവ് നികത്താൻ ഫാബിഞ്ഞോ ഉണ്ടെങ്കിലും ബെക്കറുടെ വിടവ് നികത്താൻ അഡ്രിയാന് തീരെ സാധിക്കുന്നില്ല. ബാക്കി എല്ലാ മേഖലയിലും ക്ളോപ്പിന്റെ ടീം ശക്തരാണ്. പ്രത്യേകിച്ച് സാലയുടെ മിന്നും പ്രകടനത്തിലായിരിക്കും അവർ ആശ്രയിക്കുക.

കഴിഞ്ഞ സീസണിൽ വമ്പൻ ടീമുകളെ മലർത്തി അടിച്ചു കുപ്രസിദ്ധി നേടിയവരാണ് ഷെഫിൽഡ്. അവരുടെ കോച്ച് ആയ ക്രിസ് വിൽഡർ ബുദ്ധിരാക്ഷസനായും വിലയിരുത്തപ്പെട്ടു. എന്നാൽ 2020/ 21 സീസൺ അവർക്ക് അൽപ്പം കടുപ്പമാണ്. 5 മത്സരങ്ങൾ പിന്നിട്ടപ്പോൾ 4 തോൽവിയും ഒരു സമനിലയുമാണ് അവരുടെ സമ്പാദ്യം. കാര്യമായ അത്ഭുദങ്ങൾ സംഭവിച്ചില്ലെങ്കിൽ ലിവർപൂൾ 3 പോയിന്റ് സ്വന്തമാക്കും എന്ന് വേണം അനുമാനിക്കാൻ.

Leave a comment