Foot Ball Top News

ലിവർപൂളിന് ജയം ചെൽസിക്ക് സമനില

March 10, 2019

ലിവർപൂളിന് ജയം ചെൽസിക്ക് സമനില

സ്വന്തം മൈതാനിയിൽ ബർണലിയെ നാലിനെതിരെ രണ്ടുഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. ഫിർമിഞ്ഞൊയും മാനയും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ബർണലിക്കുവേണ്ടി വെസ്റ്റവുഡും ഗുഡ്മാൻഡ്സണും വല ചലിപ്പിച്ചു

ആറാം മിനിറ്റിൽ വെസ്റ്റ് വുഡ് താനെടുത്ത കോർണർ കിക്ക് അതിമനോഹരമായി വലയിലാക്കി ആയിരുന്നു. എന്നാൽ പത്തൊമ്പതാം മിനിറ്റിൽ ലിവർപൂൾ ഫിർമിഞ്ഞോയിലൂടെ തിരിച്ചടിച്ചു. സാലയുടെ അതിവേഗത കൂടിയുള്ള വലതുവശത്തുകൂടി ഉള്ള മുന്നേറ്റമാണ് ഈ ഗോളിൽ കലാശിച്ചത്. 29 മിനുറ്റിൽ അവസാന ബോക്സിനുളിലെ പ്രധിരോധകരുടെ ആശയകുഴപ്പം മുതലെടുത്ത് മാനേ അതിസുന്ദരമായ ഒരു ഗോളടിച്ചു. 90 മിനിറ്റിൽ ഗുഡ്മാൻഡ്സൺ ഒരു ഗോൾ തിരിച്ചടിച്ചു കളി ആവേശകരം ആക്കുമെന്നു തോന്നിച്ചെങ്കിലും, 93 മിനിറ്റിൽ അതിമനോഹരമായ ഒരു പാസ് മാനെ ഗോളാക്കി സ്കോർ നില 4 – 2 എന്നാക്കിമാറ്റി.

മറ്റൊരു മത്സരത്തിൽ ചെൽസിയെ വൂൾവ്സ് സമനിലയിൽ കുരുക്കി. 55 മിനിറ്റിൽ ജിമനസ്സിൻറെ ഗോളോടുകൂടി കൂടി വൂൾവ്സ് ആണ് ആദ്യം മുന്നിലെത്തിയത് എന്നാൽ 92 മിനിറ്റിൽ ഹസാഡ് ചെൽസിയുടെ രക്ഷകനായി എത്തുകയായിരുന്നു. ഇടതുവിങ്ങിൽ നിന്ന് അകത്തേക്ക് കട്ട് ചെയ്ത് സെക്കൻഡ് പോസ്റ്റിലേക്കുള്ള ഹസാർഡിന്റെ ഷോർട്ട് ഗോളായി മാറുകയായിരുന്നു

ഈ ജയത്തോടെ ലിവർപൂളിന് 73 പോയിന്റ് ആയി. 74 പോയിന്റ് ഉള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പക്ഷേ ടേബിൾ ലീഡ് ചെയ്യുന്നത്. ചെൽസി ഈ സമനിലയോടു കൂടി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുനതാണു  കാണാൻ സാധിച്ചത്.

Leave a comment