EPL: ആർസെനലിനു ജയം!
ഷെഫീൽഡ് യുണൈറ്റഡിനെ തോൽപിച്ചു പ്രീമിയർ ലീഗിൽ മൂന്നാം ജയം നേടി ആർസെനൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സിന്റെ ജയം. ബുക്കയോ സക, പെപെ എന്നിവർ ആർസെനലിനു വേണ്ടി ഗോൾ നേടിയപ്പോൾ ഷെഫീൽഡിന്റെ ഗോൾ മക്‌ഗോൾഡ്റിക് വകയായിരുന്നു.
എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടായില്ല. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ബുക്കയോ സക ഹെഡറിലൂടെ ആര്സെനലിന്റെ അക്കൗണ്ട് തുറന്നു. 64ആം മിനുട്ടിൽ പകരക്കാരനായിറങ്ങിയ നിക്കൊളാസ് പെപ്പയിലൂടെ ആർസെനാൽ രണ്ടാം ഗോളും നേടി. അവസാന 10മിനുട്ടിൽ ഷെഫീൽഡ് പൊരുതിക്കയറിയപ്പോൾ ആർസെനാൽ വിയർത്തു. 83ആം മിനുട്ടിൽ മക്ഗോൾഡ്റിക് മികച്ചൊരു ഷോട്ടിലൂടെ ഒരു ഗോൾ മടക്കി. എങ്കിലും സമനില നേടാനുള്ള ശ്രമങ്ങൾ വിഫലമായി.