നാല് വിക്കറ്റിന്റെ മിന്നുന്ന ജയം നേടി ഓസ്‌ട്രേലിയ
ഇന്ത്യക്കെതിരെയുള്ള നാലാം ഏകദിനത്തിൽ നാല് വിക്കറ്റിന്റെ ജയം.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 358റൺസ് എടുത്തപ്പോൾ,359 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 13 പന്തുകൾ ശേഷിക്കെ വിജയം കണ്ടു.ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിലാണ്. ഇനി നടക്കാനിരിക്കുന്ന മത്സരം ആണ് പരമ്പര വിജയിയെ തീരുമാനിക്കുന്നത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ഹാൻഡ്‌സ്‌കോംബ് 105 പന്തിൽ നിന്നും 117 റൺസ്(8 ഫോറും, 3 സിക്സും) എടുത്തപ്പോൾ,99 പന്തിൽ 91 റൺസോടെ(7 ഫോർ) ഉസ്മാൻ ഖവാജയും, 43 പന്തിൽ 84 റൺസോടെ (5 ഫോറും,6 സിക്സും)ആഷ്ടൺ ടർണർ പുറത്താകാതെ നിന്നു.വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് വിജയം പിടിച്ചെടുത്ത ആഷ്ടൺ ടർണർ ആണ് വിജയശില്പി.ഇന്ത്യക്ക് വേണ്ടി ബുമ്ര 3 വിക്കറ്റ് നേടിയപ്പോൾ, ഭുവനേശ്വർ കുമാർ,കുൽദീപ് യാദവ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി.
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാരുന്നു ധവാൻ-രോഹിത് സഖ്യത്തിന്റെ ബാറ്റിംഗ്.ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ 193 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി.മികച്ച അടിത്തറ ഉണ്ടാക്കിയതിന് ശേഷം ആണ് 92 പന്തിൽ 95 റൺസോടെ(7 ഫോറും,2 സിക്സും) രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്.രോഹിതിന് അർഹിച്ച സെഞ്ചുറി നഷ്ടമായെങ്കിലും മികച്ച ബാറ്റിങ് തുടർന്ന ധവാൻ മൂന്നക്കം കടന്നു.118 പന്തിൽ നിന്ന് 143 റൺസ് (18 ഫോർ, 3 സിക്സ് )ആണ് ധവാൻ അടിച്ചു കൂട്ടിയത്.പിന്നീട് എത്തിയ ആർക്കും കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല.അല്ലെങ്കിൽ ഇന്ത്യൻ സ്കോർ 400 കടന്നേനെ.36 റൺസോടെ പന്തും,26 റൺസ് വീതം എടുത്ത രാഹുലും, വിജയ് ശങ്കറും ആണ് മറ്റു സ്കോറെർമാർ.ഓസ്‌ട്രേലിയക്ക് 5 വിക്കറ്റ് എടുത്ത പാറ്റ് കുമ്മിൻസും, 3 വിക്കറ്റ് എടുത്ത റിച്ചാർഡ്സണും തിളങ്ങി.ആദം സാമ്പ 1 വിക്കറ്റ് നേടി.






































