U simply can’t replace class!!
യൂ സിംപ്ലി കാണ്ട് റിപ്ലെസ് ക്ലാസ്.. സഞ്ജു സാംസന്റെ ആരാധകനൊന്നുമല്ലെങ്കിൽ കൂടെ ഇന്ന് സഞ്ജു കളിച്ച ഇന്നിങ്സിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.തന്റെതായ ദിവസത്തിൽ ഒരു ക്ലാസ് ബാറ്റ്സ്മാൻ ഒരുക്കിയ പ്യുവർ ക്രിക്കറ്റിംഗ് ഷോട്ടുകളുടെ ഒരു വിരുന്ന് തന്നെയായിരുന്നത്..
എം. എസ് ധോണിയെന്ന ഇതിഹാസതുല്യനായ നായകന്റെ കയ്യിൽ പോലും കാര്യമായ മറുപടികളോ പോംവഴികളോ ഒന്നുമില്ല. സഞ്ജു ഒരു പിഴവ് വരുത്തുന്നത് വരെ കാത്തിരിക്കുക എന്നതാണ് ഒരേയൊരു മാർഗം.
ക്ലാസ് ഒഴുകുകയാണ് സഞ്ജുവിന്റെ സ്ട്രോക്കുകളിൽ. കരുത്തിന്റെ പ്രദർശനമായ ഐ. പി. എൽ വേദികളിൽ ഗാലറിയിലെത്തുന്ന പന്തുകൾക്ക് ഇത്ര ചാരുത ആവശ്യമുണ്ടോ എന്ന് സംശയിപ്പിക്കുന്ന തരത്തിൽ. ഒരു സ്ലോഗിനും ഒരു ക്ലാസി ഡ്രൈവിന്റെയൊരു ലോഫ്റ്റഡ് എക്സ്റ്റന്ഷനും കിട്ടുന്നത് 6 റൺസ് തന്നെയാണെങ്കിലും സഞ്ജുവിന്റെ വഴി വ്യത്യസ്തമാണ്. സിംപ്ലി സ്റ്റാൻഡ് ആൻഡ് ഡെലിവർ സ്റ്റഫ്.
ചഹാറും സാം കുറനും പന്ത് ഷോർട്ട് ആയി പിച്ച് ചെയ്യുന്നതും സഞ്ജു കളിക്കുന്നതൊരു nonchalant പുൾ ആണു. ചെറിയ ബൗണ്ടറികൾക്ക് അവയെ തടയാനുള്ള കഴിവുമില്ല. പവർ പ്ളേ കഴിയുന്നതോടെ റൺ ഒഴുക്ക് നിയന്ത്രിക്കാൻ വരുന്ന ജഡേജയുടെ ഫുൾ പന്ത് ലോംഗ് ഓണിലൂടെ ഗാലറിയിലാണ്. അടുത്ത പന്ത് ധൈര്യപൂർവം വീണ്ടും ഫ്ളൈറ്റ് ചെയ്യിക്കുന്ന ജഡെജക്ക് ലോംഗ് ഓഫിനു മുകളിലൂടെ പറന്നു പോകുന്ന സുന്ദരമായൊരു ലോഫ്റ്റഡ് ഷോട്ടാണ് മറുപടി.
പിയൂഷ് ചൗളയെന്ന ലെഗ്ഗിയാണ് ധോണിയുടെ അവസാനത്തെ ആയുധം.പന്ത് ഫ്ളൈറ്റ് ചെയ്യിക്കാൻ ഒരു മടിയുമില്ലാത്ത ചൗളയുടെ ഓവറിൽ വന്നത് 3 സിക്സറുകളാണ്. അതിലൊരെണ്ണം എക്സ്ട്രാ കവറിന് മുകളിലൂടെയൊരു ഇൻസൈഡ് ഔട്ട് സ്ട്രോക്കാണ്. ഏതൊരു ലോകോത്തര ബാറ്റ്സ്മാനെയും അതിശയിപ്പിക്കുന്ന ഷോട്ട്. ധോണിയെ പോലെ കാണികളും ജസ്റ്റ് സിറ്റ് ബാക്ക് ആൻഡ് എൻജോയ് മൂഡിലാണ്. ഒന്നും ചെയ്യാനില്ല. മൊത്തം 9 സിക്സറുകൾ. ഒന്നിനൊന്നു മനോഹരം. 32 പന്തിൽ 74 റൺസിന്റെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ കളി കാണാതെ സ്കോർ നോക്കുന്നൊരാൾക്ക് അത് ബ്രൂട്ടൽ പവറിന്റെ പ്രദർശനമായിരിക്കും.യൂ ആർ റോങ് ബഡ്ഢി.ദാറ്റ് വാസ് ആൻ എക്സിബിഷൻ ഓഫ് പ്യുവർ ക്ലാസ്. സഞ്ജു സാംസൻ,വാട്ട് എ പ്ലെയർ.