വാന്‍ ഡൈക്ക് മടിയന്‍ ആയിരിക്കുന്നു എന്ന് കീഫ്റ്റ്
ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈക്ക് ഇപ്പോള്‍ മടിയനും ക്ഷമായില്ലാത്തവനും ആയെന്ന് മുന്‍ നെതര്‍ലാന്റ്സ് താരമായിരുന്ന വിം കീഫ്റ്റ്.2020-21 കാമ്പെയ്നിന്റെ തുടക്കത്തിൽ വാൻ ഡൈക്ക് അഹങ്കാരിയായി” മാറിയെന്ന് ആരോപിചിരുന്നു.പുതിയ പ്രീമിയർ ലീഗ് സീസണിന്റെ ഉദ്ഘാടന ദിവസം ലീഡ്സിനെതിരായ 4-3ന്റെ ആവേശകരമായ വിജയത്തിൽ വാൻ ഡൈക്കില് നിന്നുള്ള ഒരു അഭദത്തിന്റെ പശ്ചാത്തലത്തിലാണ് ആൻഫീൽഡ് ഇതിഹാസം ഈ അവകാശവാദം ഉന്നയിച്ചത്.
അവൻ മടിയനും അനിയന്ത്രിതനുമായി കളിക്കുന്നു. അവൻ തെറ്റുകൾ വരുത്തുകയും പലപ്പോഴും മത്സരങ്ങളിലെ പ്രതിരോധ ദൌത്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നു.അവന്റെ കഴിവിന് ഡിഫന്‍സില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയും.”വാന്‍ ഡൈക്കിനെ കുറിച്ച് കീഫ്റ്റ് ടെലഗ്രാഫില്‍ പറഞ്ഞു. നെതർലൻഡിന് വേണ്ടി 42 മല്‍സരങ്ങള്‍ കളിച്ച താരമാണ് കീഫ്റ്റ്.






































