ലുക്കാക്കുവിന്റെ ഇരട്ട ഗോളിൽ ജനോവയെ തോൽപ്പിച്ച് ഇന്റർ
വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്റർ മിലാൻ ഉയർന്നു. ജനോവയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കോണ്റ്റെയും കൂട്ടരും തകർത്തത്. ലുക്കാക്കു, അലക്സിസ് സാഞ്ചസ് എന്നിവർ ഇന്ററിനായി ലക്‌ഷ്യം കണ്ടു.
ബിറാഗി ഇടത് വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഹെഡ് ചെയ്താണ് ലുക്കാക്കു ഇന്ററിന്റെ അക്കൗണ്ട് തുറന്നത്. വിക്ടർ മോസസ് നടത്തിയ അതി മനോഹരമായ ഒരു മുന്നേറ്റം സാഞ്ചേസ് സ്കോർ ചെയ്ത രണ്ടാം ഗോളിനും വഴി വെച്ച്. മൂന്നാം ഗോൾ ലുക്കാക്കുവിന്റെ ഒരു അസാദ്യ പ്രകടനമായിരുന്നു. ഒരു കൌണ്ടർ അറ്റാക്കിൽ രണ്ടു എതിരാളികെയുല് ഗോളിയെയും കബളിപ്പിച്ചു നേടിയ ഗോൾ അദ്ദേഹത്തിന്റെ ഈ സീസണിലെ തന്നെ മികച്ച ഗോളായി കണക്കാക്കാം.






































