ക്യാൻസെലോയ്ക്കും ഗാർഷ്യക്കും പകരം സെമെഡോ.. സ്വാപ്പ് ഡീലിന് തയ്യാറായി ബാർസ
എറിക് ഗാർഷ്യയെയും ജാവോ ക്യാൻസെലോയെയും സിറ്റിയിൽ നിന്ന് പാളയത്ത് എത്തിക്കാൻ ബാർസ മാനേജ്മെന്റ് ശ്രമം തുടങ്ങിയെന്നു സ്പാനിഷ് മാധ്യമങ്ങൾ. പകരം തങ്ങളുടെ വിങ് ബാക്കായ പോർച്ചുഗീസ് താരം നെൽസൺ സെമെഡോയെ സിറ്റിക്ക് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്രെ.
പ്യനിക്കിനെ ടീമിൽ എത്തിക്കാനും സെമെഡോയെ വെച്ച് സ്വാപ്പ് ഡീലിന് ബാർസ ശ്രമിച്ചിരുന്നു. എറിക് ഗാർഷ്യയാണ് ബാഴ്സയുടെ പ്രധാന ലക്ഷ്യം. പക്ഷെ കഴിഞ്ഞ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മിന്നി നിന്ന ക്യാൻസെലോയെ കൊടുക്കുന്നതിനെ പറ്റി ഗാർഡിയോള രണ്ടു വട്ടം ചിന്തിക്കും. പുതിയ ഡിഫെൻഡർമാരെ എത്തിക്കാൻ ശ്രമിക്കുന്ന സിറ്റി ചിലപ്പോൾ ഗാർഷ്യയെ കൊടുക്കാൻ തയ്യാറായേക്കും.