ഫ്.എ.കപ്പ് സെമി ഫൈനൽ – ആഴ്‌സണൽ സിറ്റിയെ നേരിടും
ഇംഗ്ലണ്ടിൽ ഇന്ന് ഒരു ആവേശപോരാട്ടം. ഫ്.എ.കപ്പിന്റെ ആദ്യ സെമി ഫൈനലിൽ ആഴ്‌സണൽ സിറ്റിയെ വരവേൽക്കുന്നു. ഇന്ത്യൻ സമയം പുലർച്ചെ 12:30 നു ആണ് മത്സരം. ലീഗ് നഷ്ടപെട്ട സാഹചര്യത്തിൽ മികച്ച കളിക്കാരെ തന്നെ ഇരു ടീമുകളും കളത്തിൽ ഇറക്കും എന്ന് വേണം അനുമാനിക്കാൻ.
ലപോർട്ട തിരിച്ചു വന്നത് ശേഷം സിറ്റി മാരക ഫോമിലാണ്. ഈ ഫോം തുടർന്നാൽ ആഴ്‌സണലിന് സ്വന്തം തട്ടകത്തിൽ പോലും മറുപടി ഇല്ലാതാകും. രണ്ടാം പദത്തിലേക്ക് വലിച്ചിഴക്കാതെ ഇന്ന് തന്നെ ഫൈനലിൽ പ്രവേശിക്കാൻ ആയിരിക്കും നീല കുപ്പായക്കാർ ശ്രമിക്കുക.
ടോപ് സിക്‌സിൽ നിൽക്കുന്ന ടീമുകൾക്കെതിരെ കഴിഞ്ഞ 5 വർഷത്തിനിടെ 26 തവണയാണ് ആഴ്‌സണൽ വിജയിക്കാതെ ഇരുന്നിട്ടുള്ളത്. സിറ്റിയാകട്ടെ ഈ സീസണിൽ രണ്ടു തവണ പീരങ്കി പടയെ ഇതിനോടകം തോല്പിച്ചും കഴിഞ്ഞിരിക്കുന്നു. ഈ ചീത്തപേര് മാറ്റിയെടുക്കൽ ആയിരിക്കും അർട്ടേറ്റയുടെ പ്രധാന ലക്‌ഷ്യം. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ലിവര്പൂളിനെ തോല്പിച്ചതിന്റെ മനക്കരുത്ത് ടീമിന് ഗുണം ചെയ്യും എന്ന് വേണം കരുതാൻ. റോബ് ഹോൾഡിങ്ങും ലൂക്കാസ് ടോറെറയും മടങ്ങി വന്നതിനാൽ അർട്ടേറ്റയുടെ മുന്നിൽ കൂടുതൽ ഓപ്‌ഷൻസ് ഉണ്ട് താനും.
ഏറ്റവും കൂടുതൽ ഫ്.എ കപ്പ് അടിച്ച ടീം ആഴ്‌സണൽ ആണ് – 13. പക്ഷെ 2017 ൽ ഫ്.എ. കപ്പ് ഉയർത്തിയതിന് ശേഷം കാര്യമായ ട്രോഫികൾ ഒന്നും ടീം നേടിയിട്ടില്ല. അടുത്ത സീസണിൽ യൂറോപ്പിൽ കളിക്കാനുള്ള സാധ്യത വരെ മങ്ങി ഇരിക്കുകയാണ്. ആയതിനാൽ തിരിച്ചു വരവിന് കിണഞ്ഞു പരിശ്രമിക്കുന്ന പീരങ്കിപ്പയുടെ ഉയർത്തെഴുനേൽപ്പിനു ഈ കിരീടം ഗുണകരമായേക്കും.