16 വർഷത്തിന് ശേഷം ലീഡ്സ് പ്രീമിയർ ലീഗിലേക്ക് !!
നിങ്ങൾ 90 കളിൽ പ്രീമിയർ ലീഗ് കണ്ടിരുന്നെങ്കിൽ ലീഡ്സ് യുണൈറ്റഡിനെ മറക്കാൻ ഇടയില്ല. ബ്ലാക്ക്ബൺ റോവേഴ്സ്, ലീഡ്സ്, ആസ്റ്റൺ വില്ല എന്നിവരൊക്കെ ശക്തരായ ടീമുകളായിരുന്നു. 1992 ലെ ലീഗ് ജേതാക്കളും, 2001 ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെ എത്തിയ ടീമുമായിരുന്നു അവർ. ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ അവർക്ക് അവകാശപ്പെടാൻ മൂന്ന് ലീഗ് കിരീടങ്ങളും ഉണ്ട് .മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്‌സും തമ്മിലുള്ള മത്സരങ്ങൾ യുദ്ധങ്ങൾക്ക് സമയമായിരുന്നു.
ഏതായാലും ലീഡ്‌സിന്റെ മടങ്ങി വരവ് ഗംഭീരമാണ് – പ്രീമിയർഷിപ് ചാമ്പ്യന്മാരായി. അതും ഒരു മത്സരം മിച്ചം നിൽക്കെ. കളികൾ മുഴവൻ തീർന്ന രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോമിനേക്കാൾ 5 പോയിന്റ് ലീഡ് ഇപ്പളെ ആസ്വദിക്കുന്നു.
ഏതായാലും ഓർമ്മകളെ താലോലിക്കുന്ന പ്രീമിയർ ലീഗ് ആരാധകർക്ക് ഇത് ഒരു സന്തോഷവാർത്തയാണ്. പഴയ പ്രതാപികൾക്ക് സ്വാഗതം.