വിജയാഹ്ലാദം ഒഴിക്കാൻ ശ്രമിക്കണമെന്ന് ആരാധകരോട് റയൽ മാഡ്രിഡ്
വ്യാഴാഴ്ച വിയ്യാ റിയാലിനെതിരെയുള്ള മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ അന്നുതന്നെ റിയാൽ മാഡ്രിഡിന് ഇത്തവണത്തെ ലാ ലീഗാ ചാംപ്യൻമാരാകാൻ കഴിഞ്ഞേക്കും.
അങ്ങനെ ആണെങ്കിൽ കൊറോണ മഹാമാരി സ്പെയിനിൽ വരുത്തിവച്ച വൻ നാശ നഷ്ടങ്ങൾ കണക്കിലെടുത്തും രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിനു മാറ്റം വരാത്തതുകൊണ്ടും ക്ളബ് ഇത്തവണ വിജയാഹ്ലാദങ്ങൾ ഒഴിവാക്കുകയാണ്..
അതുകൊണ്ടു അവരുടെ പ്രിയപ്പെട്ട ആരാധകരും വിവേകപൂർവ്വകമായ ഒരു സമീപനം സ്വീകരിക്കണമെന്നും അവർ സ്ഥിരമായി വിജയാഹ്ലാദചടങ്ങുകൾക്കു ഒത്തുചേരാറുള്ള മാഡ്രിഡിലെ “Plaza de Cibeles ” ൽ ഒരു കാരണവശാലും എത്തരുതെന്നും ആണ് അപേക്ഷ.
ആരോഗ്യവും ജീവനും ആണ് ആഘോഷങ്ങളെക്കാൾ വിലയേറിയതു എന്നു അവരുടെ ആരാധകരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണിത്. എന്നാൽ ഇതു എന്തുമാത്രം ഫലപ്രദമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.. !