ലേയ്സെസ്റ്ററിന് ഇന്ന് മല്‍സരം മൂന്നാം സ്ഥാനം ലക്ഷ്യം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ലേയ്സെസ്റ്റര്‍ സിറ്റി ബോണ്‍മൌത്തിനെ നേരിടും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പതിനൊന്നാരക്ക് ബോണ്‍മൌത്ത് ഹോം ഗ്രൌണ്ടായ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടക്കും.പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലേയ്സെസ്റ്റര്‍ സിറ്റി.ഇന്നലത്തെ മല്‍സരത്തില്‍ ചെല്‍സി തോറ്റത്തിനാല്‍ ലീഗില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള സുവര്‍ണാവസരമാണ് ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ലേയ്സെസ്റ്റര്‍ സിറ്റിയുടെ പുറകില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഉള്ളത്തിനാല്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഇന്ന് ജീവന്മരണ പോരാട്ടം ആകും.ബോണ്‍മൌത്ത് പോയിന്റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്.എങ്ങനെയും റെലഗേഷന് സോണില്‍ നിന്നും രക്ഷനേടാന്‍ ബോണ്‍മൌത്ത് പൊരുതുമെന്ന കാര്യം ഉറപ്പാണ്.ആദ്യ നാല് സ്ഥാനങ്ങളില്‍ തുടരാന്‍ ലേയ്സെസ്റ്റര്‍ സിറ്റിയും റെലഗേഷന് സോണില്‍ നിന്നും രക്ഷ നേടാന്‍ ബോണ്മൌത്തും ഇറങ്ങുമ്പോള്‍ പൊടി പാറുമെന്ന് ഉറപ്പാണ്.






































