Foot Ball Top News

EPL :ലെസ്റ്ററിനോട് സമനില, ആര്സെനലിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ മങ്ങി

July 8, 2020

author:

EPL :ലെസ്റ്ററിനോട് സമനില, ആര്സെനലിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ മങ്ങി

 

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 10പേരായി ചുരുങ്ങിയ ആര്സെനലിനെതിരെ 84ആം മിനുട്ടിൽ ജാമി വാർഡിയുടെ ഗോളിലൂടെ സമനിലയുമായി രക്ഷപ്പെട്ട ലെസ്റ്റർ ടോപ് 4 സാധ്യത സജീവമായി നിലനിർത്തി. അതേസമയം കളിയിൽ ഏറിയസമയവും മുന്നിട്ട് നിന്നശേഷം സമനില വഴങ്ങിയത് ആര്സെനലിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾക്ക് കനത്ത പ്രഹരമായി. ഇനിയുള്ള 4 ലീഗ് മത്സരങ്ങൾ ജയിക്കുകയും ചെൽസി, ലെസ്റ്റർ, യുണൈറ്റഡ് ടീമുകളുടെ മത്സരഫലങ്ങൾ അവിശ്വസിനീയമാം വിധം മാറിമറിഞ്ഞാലേ ഗണ്ണേഴ്സിന് നേരിയ സാധ്യത പോലുമുള്ളൂ

വിജയിച്ചേ തീരൂ എന്ന നിലയിൽ എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആര്സെനലിന്റെ മുന്നേറ്റമായിരുന്നു കണ്ടത് ലാക-ആബ -സക എന്നിവരുടെ മുൻ നിര ലെസ്റ്റർ പ്രതിരോധത്തിന് കനത്ത വെല്ലുവിളി ഉയർത്തി. 21ആം മിനുട്ടിൽ അബാമേയങ്ങിലൂടെ ആർസെനാൽ ലീഡ് നേടി. തുടർന്നു ആദ്യപകുതിയിൽ ഒരുപിടി മികച്ച അവസരങ്ങൾ ലഭിച്ചത് മുതലാക്കാനാവാത്തത് ആർസെനലിനു ഒടുവിൽ തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സമനിലക്കായി ലെസ്റ്ററിന്റെ ശ്രമങ്ങൾ ആർസെനാൽ സമർത്ഥമായി നേരിട്ടെങ്കിലും നിർഭാഗ്യകരമായ 2 മിനുട്ടിനുള്ളിൽ കളിയുടെ ഗതിയെ മാറ്റിമറിച്ചു.. ലകാസെറ്റിന് പകരക്കാരനായിറങ്ങിയ എന്കെതിയെ ലെസ്റ്റർ താരം ജസ്റ്റിനെ ഫൗൾ ചെയ്തതിന് VAR റെഡ് കാർഡ് വിധിച്ചതോടെ ആര്സെനലിന്റെ പദ്ധതികൾ തകിടം മറിഞ്ഞു. 10പേരായി ചുരുങ്ങിയ ഗണ്ണേഴ്സിനെതിരെ ലെസ്റ്റർ ആർത്തിരമ്പി. ഒടുവിൽ 84ആം മിനുട്ടിൽ ജാമി വാർഡിയുടെ ഗോൾ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.

ലീഗിൽ 34കളിയിൽ 59പോയിന്റുമായി നാലാമതാണ് ലെസ്റ്റർ. 50പോയിന്റുമായി ആർസെനാൽ 7ആം സ്ഥാനത്തു തുടർന്നു

Leave a comment